
ന്യൂഡല്‍ഹി:മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിന്റെയും മെലിന്‍ഡയുടെയും മൂത്തമകള്‍ ജെന്നിഫര്‍ കാതറീന്‍ ഗേറ്റ്സ് വിവാഹിതയായി. ഈജിപ്ത് ശതകോടീശ്വരന്‍ നാഇല്‍ നാസറാണ് ജെന്നിഫറിന്റെ കഴുത്തില്‍ മിന്നുകെട്ടിയത്.


ഒക്ടോബര്‍ 15ന് വെസ്റ്റ്ചെസ്റ്റര്‍ കണ്‍ട്രിയിലെ ബംഗ്ലാവില്‍ വച്ചായിരുന്നു വിവാഹം. 23കാരിയായ കാതറീനും മുപ്പതുകാരനായ നാസറും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഈജിപ്ത് വംശജനായ നായില്‍ നാസര്‍ അറിയപ്പെടുന്ന കുതിരയോട്ടക്കാരനാണ്. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലാണ് താമസം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. സ്റ്റാബ്ള്‍സ് എല്‍എല്‍സി എന്ന കമ്പനിയുടെ ഉടമയാണ്. വെള്ളിയാഴ്ച രാത്രി മുസ്ലിം മതാചാര പ്രകാരം ഇരുവരുടെയും വിവാഹം നടന്നതായി ഡെയ്ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ഷണിക്കപ്പെട്ട ഏതാനും അതിഥികള്‍ മാത്രമാണ് ആ ചടങ്ങില്‍ പങ്കെടുത്തത്.
ഈയിടെ വിവാഹമോചനം നേടിയ ശേഷം ബില്‍ ഗേറ്റ്സും മെലിന്‍ഡയും ആദ്യമായി ഒരുമിക്കുന്ന പൊതുപരിപാടി കൂടിയായി മകളുടെ വിവാഹം. ഇരുവരുടെയും ആദ്യ മകളാണ് ജെന്നിഫര്‍. റോറി ഗേറ്റ്സ്, ഫോബി ഗേറ്റ്സ് എന്നിവരാണ് മറ്റു മക്കള്‍.
