കേരളത്തിന് എയിംസ്: പ്രധാനമന്ത്രിക്ക് അനുകൂല നിലപാടെന്ന് പിണറായി

Web Desk
1 Min Read

ന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് വേണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായി പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് എയിംസ് വേണമെന്ന കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇക്കാര്യത്തില്‍ അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചു എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ ആരോഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. അത്തരത്തിലുള്ള ശാക്തീകരണത്തിന് എയിംസ് കൂടി അനിവാര്യമാണെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി വിശദമായി ആരാഞ്ഞു. കപ്പല്‍ഗതാഗതം മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ അഭിനന്ദിച്ചു. വികസനത്തിനായുള്ള എല്ലാ സഹായങ്ങളും തരാമെന്ന് പ്രധാനമന്ത്രി വാഗ്ദാനംചെയ്തതായും അദ്ദേഹം പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!