അഫ്ഗാന്‍ നഗരങ്ങളില്‍ യുദ്ധമില്ലെന്ന് താലിബാന്‍

Web Desk
0 Min Read

കാബൂള്‍: രാജ്യത്തിന്റെ നഗരങ്ങള്‍ക്കുള്ളില്‍ യുദ്ധം ചെയ്യാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ്. സംഘര്‍ഷം ഭയന്ന് ആയിരക്കണക്കിന് കുടുംബങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്നതിനിടെയാണ് താലിബാന്‍ നിലപാട് വ്യക്തമാക്കിയത്. പര്‍വതങ്ങളില്‍ നിന്നും മരുഭൂമികളില്‍ നിന്നുമുള്ള പോരാട്ടം ഇപ്പോള്‍ നഗര കവാടങ്ങളില്‍ എത്തിയിരിക്കുന്നു. തങ്ങളുടെ പോരാളികള്‍ നഗരത്തിനുള്ളില്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താലിബാന്‍ വക്താവിന്റെ ട്വീറ്റ് ഉദ്ധരിച്ച് സംഘടനയുടെ ഇന്‍വിറ്റേഷന്‍ ആന്റ് ഗൈഡന്‍സ് കമ്മീഷന്‍ മേധാവി അമീര്‍ ഖാന്‍ വ്യക്തമാക്കിയത്. അഫ്ഗാനില്‍ നിന്നും വിദേശ സൈന്യം മാറിയതോടെ നഗരങ്ങളും ഗ്രാമങ്ങളും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങള്‍ താലിബാന്‍ നിയന്ത്രണത്തില്‍ വന്നുകൊണ്ടിരിക്കയാണ്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!