പാറ്റ്‌നയിലേക്ക് പറക്കേണ്ട യാത്രക്കാരനെ ഉദയ്പൂരിലെത്തിച്ച് ഇന്‍ഡിഗോ

Web Desk
1 Min Read

ജയ്പൂര്‍: പാറ്റ്‌നയിലേക്കു പോകേണ്ടുന്ന യാത്രക്കാരനെ ഉദയ്പൂരിലെത്തിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ ഡി ജി സി എ അന്വേഷണം. ഇന്‍ഡിഗോ ജീവനക്കാരുടെ അനാസ്ഥയാണ് യാത്രക്കാരനെ സ്ഥലം മാറി എത്തിച്ചതിന് കാരണമെന്നാണ് കരുതുന്നത്.

city exchange

ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവിനെ തുടര്‍ന്ന് യാത്രക്കാരന്‍ വിമാനം മാറിക്കയറുകയായിരുന്നു. ഇന്‍ഡിഗോ കൗണ്ടറിലെ ഉദ്യോഗസ്ഥര്‍ ബാര്‍കോഡ് സ്‌കാനിങ്ങില്‍ പോലും സംഭവം അറിഞ്ഞില്ലെ്‌ന് ഡി ജി സി എ കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹിയില്‍ നിന്നും പാറ്റ്‌നയിലേക്കുളള ഇന്‍ഡിഗോ 6ഇ 214 വിമാനത്തില്‍ യാത്ര ചെയ്യാനായിരുന്നു യാത്രക്കാരന്‍ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ ബോര്‍ഡിംഗ് പാസെടുത്ത യാത്രക്കാരന്‍ തെറ്റായ കൗണ്ടര്‍ വഴി ഉദയപൂരിലേക്കുളള 6ഇ 319 വിമാനത്തില്‍ മാറിക്കയറുകയായിരുന്നു. ബോര്‍ഡിംഗ് പാസ് രണ്ട് തവണ സ്‌കാന്‍ ചെയ്തിട്ടും തെറ്റ് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് ഡി ജി സി എ പറഞ്ഞു.

- Advertisement -
Ad image

ഉദയ്പൂര്‍ വിമാനത്താവളത്തിറങ്ങിയ ശേഷമാണ് യാത്രക്കാരന് തനിക്ക് പറ്റിയ തെറ്റ് മനസിലായത്. തുടര്‍ന്ന് ഇയാള്‍ വിവരം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പിന്നീട് അടുത്ത ദിവസത്തെ പാറ്റ്‌നയിലേക്കുളള വിമാനത്തില്‍ യാത്രക്കാരനെ അയക്കുകയായിരുന്നു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!