

ദുബൈ: ബജറ്റില്‍ നിദേശിക്കപ്പെടുന്ന പല പദ്ധതികളും ആവിയായിപ്പോകുന്ന സാഹചര്യമൊഴിവാക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന ഭരണകൂടത്തിനുണ്ടാവണമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ശരീഫ് കാരശ്ശേരി പറഞ്ഞു. പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളെ സ്പര്‍ശിച്ചു കൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്.

വിമാന യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നതിനെതിരെ കോര്‍പസ് ഫണ്ട്, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 25 കോടി, ആശ്രിതരുടെ സാന്ത്വനത്തിനു 35 കോടി, നൈപുണ്യ വികസനത്തിന് 86 കോടി, ക്ഷേമ പദ്ധതികള്‍ക്ക് 50 കോടി എന്നതൊക്കെ ആശ്വാസകരമായ നിര്‍ദേശങ്ങളാണ്.

കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ കുടുംബശ്രീ വഴി പലിശരഹിത വായ്പ നല്‍കുമെന്നതും ലോക കേരള സഭയുടെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ വിഹിതം അനുവദിച്ചതും സ്വാഗതാര്‍ഹമാണ്.
കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പ്രവാസികളെ പൂര്‍ണമായി അവഗണിച്ച സാഹചര്യത്തില്‍ സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ ഇത്തരം നിദേശങ്ങള്‍ കടലാസ്സ് പ്രഖ്യാപനങ്ങളാവാതെ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

