

കൊച്ചി: കളമശേരി കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കാമ്പസ് ഫെസ്റ്റില്‍ അപകടം. നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 46 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.

ഗാനമേള നടന്ന ഓഡിറ്റോറിയത്തില്‍ തിക്കിലും തിരക്കിലുംപെട്ടാണ് അപകടം ഉണ്ടായത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെയാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ നിരവധി ആളുകള്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കറിയതാണ് അപകടത്തിന് കാരണം എന്നാണ് വിവരം. ഇതിനിടെ തിരക്കില്‍പ്പെട്ട് പടിക്കെട്ടില്‍ വീണ വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. നിരവധി പേര്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. നാല് ദിവസമായി തുടരുന്ന ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ അവസാന ദിനമായിരുന്നു ശനിയാഴ്ച.
