

ആലുവ: പെട്രോള്‍ പോലെ വിലക്കയറ്റം കൊണ്ട് പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്ന മരുന്നും സംഭരിച്ച് അര്‍ഹരായ പാവപ്പെട്ട രോഗികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന പദ്ധതി കോറ ആവിഷ്‌കരിച്ചിരിക്കുന്നത് എന്തുകൊണ്ടും പുണ്യം ലഭിക്കുന്ന സേവനമാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. കോറയുടെ 61-ാം മരുന്ന് പെട്ടി ആലുവ സെന്‍ട്രല്‍ ജുമാമസ്ജിദില്‍ സ്ഥാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റമദാനിലെ ആദ്യ ജുമാ ദിനം തന്നെ ഇത്തരമൊരു സംരംഭം ഒരുക്കാന്‍ തയ്യാറായ പ്രവര്‍ത്തകരെ മുക്തകണ്ഠം പ്രശംസിക്കുന്നതായി ജുമാമസ്ജിദ് ചീഫ് ഇമാം അന്‍സാര്‍ മൂഹിയാദ്ദീന്‍ ഹുദുവി പറഞ്ഞു. എം എല്‍ എ നല്‍കിയ മരുന്നുകള്‍ പെട്ടിയില്‍ നിക്ഷേപിച്ചു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

കോറ പ്രസിഡന്റ് പി എ ഹംസക്കോയ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി കെ ജയപ്രകാശ് സ്വാഗതവും ഇമാം കെ എം ബഷിര്‍ ഫൈസി നന്ദിയും പറഞ്ഞു.
പരിപാലന സമിതി അംഗകളായ കെ കെ അബ്ദുല്‍ സലാം ഇസ്ലാമിയ, സൈദ് ുഹമ്മദ് ഹാജി, ബഷീര്‍ ഹാജി, അബ്ദുല്‍ കരിം മൗലവി, അബ്ദുല്‍ അലി മൗലവി, വി എം ഷംസുദ്ദീന്‍, നസീര്‍ കരിപ്പായി എന്നിവര്‍ പങ്കെടുത്തു. കരിപ്പായി കുടുംബത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് പെട്ടികള്‍ സ്ഥാപിച്ചത്.

