ലെന്‍സ്‌ഫെഡ് ചൂര്‍ണ്ണിക്കര യൂണിറ്റ് സമ്മേളനം

Web Desk
1 Min Read

ആലുവ: കെട്ടിട നിര്‍മ്മാണ രംഗത്തെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ലെന്‍സ്‌ഫെഡ് എന്‍ജിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം ജില്ലയിലെ ആലുവ ഏരിയയുടെ കീഴിലുള്ള ലെന്‍സ്‌ഫെഡ് ചൂര്‍ണ്ണിക്കര യൂണിറ്റ് സമ്മേളനം നടത്തി.

city exchange

അമ്പാട്ടുകാവ് എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ആലുവ ഏരിയ പ്രസിഡന്റ് സുധീര്‍ എ എസ് മുഖ്യപ്രഭാഷണം നടത്തി.

ആലുവ ഏരിയ സെക്രട്ടറി ജോസ് വി ജി, ബിന്ദു രതീഷ്, മിനി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന യൂണിറ്റ് തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

- Advertisement -
Ad image

ഷെമീന (പ്രസി), ആഷിഖ് (വൈസ് പ്രസി), അബ്ദുല്‍ റസാഖ് (സെക്ര), കബീര്‍ (ജോ സെക്ര), മിനി സി വി (ട്രഷ) എന്നിവരേയും കമ്മറ്റി അംഗങ്ങളായി അനില്‍ കുമാര്‍ കെ എസ്, സുധീര്‍ എ എസ്, ബസന്ദ് ശ്രീധര്‍, നജ്മ, വഹീദ എന്നിവരെയും തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!