

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുമെന്നാണ് വിവരം.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്നാണ് പ്രശ്‌നം ആരംഭിച്ചത്. സംഭവത്തില്‍ നാലു കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും മൂന്ന് ബി ജെ പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.
