ഗാസയിലെ താത്ക്കാലിക വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഗാസയിലെ മാനുഷിക വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. വെടിനിര്‍ത്തല്‍ നീട്ടാന്‍ ഖത്തറും ഈജിപ്തും അമേരിക്കയും നടത്തിയ ശ്രമങ്ങള്‍ വിജയിക്കുകയായിരുന്നു.

city exchange

നേരത്തെയുള്ള ധാരണ പ്രകാരം ഗാസയിലെ താത്ക്കാലിക വെടിനിര്‍ത്തല്‍ സമയം തിങ്കളാഴ്ച അവസാനിക്കേണ്ടതായിരുന്നു. ബന്ദികളുടെ മോചനം സംബന്ധിച്ച കരാറില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. പ്രതിദിനം 10 ബന്ദികളെ വീതം ഹമാസ് മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാമെന്ന നിലപാടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു സ്വീകരിച്ചത്.

വെടിനിര്‍ത്തല്‍ നീട്ടാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!