എന്‍.പി.മൊയ്തീന്‍ അവാര്‍ഡ് കാവില്‍.പി.മാധവന്

Web Desk
1 Min Read

ദുബൈ: കോണ്‍ഗ്രസ്സ് നേതാവായിരുന്ന എന്‍.പി.മൊയ്തീന്റെ ഓര്‍മ്മക്കായി ദുബൈ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ 2021 ലെ എന്‍.പി.മൊയ്തീന്‍ പുരസ്‌കാരത്തിന് കാവില്‍.പി.മാധവന്‍ അര്‍ഹനായി.

city exchange


51 വര്‍ഷക്കാലം രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവന മുന്‍ നിര്‍ത്തിയാണ് കാവില്‍.പി.മാധവന് പുരസ്‌കാരം നല്‍കുന്നത്. പ്രമുഖ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ യു.കെ കുമാരന്‍ ചെയര്‍മാനായ മൂന്നംഗ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
25001രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.എന്‍.പി.മൊയ്തീന്‍ പ്രഥമ പുരസ്‌കാരം 2019ല്‍ ദുബൈയില്‍ വെച്ച് കെ.മുരളീധരന്‍ എം.പി.യായിരുന്നു ജേതാക്കള്‍ക്ക് സമ്മാനിച്ചത്.
ഈ മാസം അവസാനം കോഴിക്കോടുവെച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഇന്‍കാസ് ദുബായ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡണ്ട് ഫൈസല്‍ കണ്ണോത്തും ആക്ടിംഗ് പ്രസിഡണ്ട് പ്രകാശ് മേപ്പയ്യൂരും പത്രകുറിപ്പിലൂടെ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!