
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കാണ് രാജിക്കത്ത് നല്‍കിയത്. ജന്തര്‍ മന്തറിലെ നിലവിലെ സാഹചര്യങ്ങളും രാജ്യത്തെ വിദ്യാര്‍ഥികളുടെ ഭാവിയും കണക്കിലെടുത്താണ് താന്‍ രാജിക്കത്ത് പ്രധാനമന്ത്രിക്ക് അയച്ചതെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാന്‍ രാജിവെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങി. ഇന്ന് രാവിലെ കേന്ദ്രമന്ത്രി ജെ പി നദ്ദയുമായി നടത്തിയ ചര്‍ച്ചയിലും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ മുന്നോട്ടൊരു ചര്‍ച്ചയില്ലെന്ന് സി ജെ പി വ്യക്തമാക്കിയിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സി ജെ പി ആഹ്വാനം ചെയ്തിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ ഡല്‍ഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ പാര്‍ലമെന്റ് മാര്‍ച്ച് പുന:രാരംഭിക്കുമെന്ന് സി ജെ പി വ്യക്തമാക്കി. പിന്നാലെയാണ് രാജി.
