മാല മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: മീന്‍ വില്‍പനക്കാരിയുടെ മൂന്നു പവനോളം തൂക്കമുള്ള മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളെ കൊച്ചി സിറ്റി പൊലീസ് സാഹസികമായി പിടികൂടി. പാലാരിവട്ടം ചളിക്കവട്ടം ശാസ്ത്രി റോഡില്‍ മീന്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്ന അരൂര്‍ സ്വദേശിനിയുടെ കഴുത്തില്‍ കിടന്നിരുന്ന മാലയാണ് പൊട്ടിച്ചത്.

city exchange

തമിഴ്‌നാട് ശിവഗംഗ ആലുംകുളം സ്വദേശി സജന്‍ രാജ് (22), ശിവഗംഗ മണമധുര സ്വദേശി പോള്‍ കണ്ണന്‍ (28) എന്നിവരാണ് പാലാരിവട്ടത്ത് പൊലീസിന്റെ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് സി സി ടി വി ക്യാമറകളിലൂടെയും മറ്റും നിരീക്ഷിച്ചാണ് ഇരുവരേയും പിടികൂടിയത്. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി പ്രതികള്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ പാലാരിവട്ടം പി ജെ ആന്റണി റോഡില്‍ വച്ച് പാലാരിവട്ടം സബ്ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനിടെ പ്രതികളില്‍ നിന്നുണ്ടായ ആക്രമണത്തില്‍ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ അരുള്‍, എ എസ് ഐ റെജികുമാര്‍ എന്നിവര്‍ക്ക് പരുക്കേറ്റു.

TAGGED:
Share This Article
Leave a Comment
error: Content is protected !!