

കൊച്ചി: ഒപ്പത്തിന് ശേഷമുള്ള പ്രിയദര്‍ശന്റെ ത്രില്ലര്‍ ചിത്രം കൊറോണ പേപ്പേഴ്‌സ് ഏപ്രില്‍ ആറിന് പെസഹ വ്യാഴത്തില്‍ റിലീസ് ചെയ്യും. ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയുമാണ് നായകന്മാരായി എത്തുന്നത്.

ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ശ്രീഗണേഷാണ് കഥ എഴുതിയിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയ്ക്ക് ശേഷം ഗായത്രി ശങ്കര്‍ നായികയായെത്തുന്ന എന്ന പ്രത്യേകതയും കൊറോണ പേപ്പേഴ്‌സിനുണ്ട്.

സിദ്ദീഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാള്‍ എന്നിവരാണ് മറ്റു കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്.

