
കൊച്ചി: വിനോദ- മാധ്യമ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് പ്രമുഖ മീഡിയ സ്ട്രാറ്റജിസ്റ്റും പി ആര്‍ കണ്‍സള്‍ട്ടന്റുമായ പ്രതീഷ് ശേഖറിന് ഇന്‍ഡിവുഡ് എക്‌സലന്‍സ് അവാര്‍ഡ് 2026 ലഭിച്ചു. മാധ്യമ അവാര്‍ഡ് സെക്ഷനില്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഏക അവാര്‍ഡ് പ്രതീഷ് ശേഖറിനാണ് ലഭിച്ചത്. എക്‌സലന്‍സ് ഇന്‍ എന്റര്‍ടെയ്‌ന്മെന്റ് മീഡിയ സ്ട്രാറ്റജി വിഭാഗത്തിലാണ് അദ്ദേഹത്തിന് ഈ ബഹുമതി ലഭിച്ചത്.

മലയാള സിനിമാ മേഖലയിലെയും ഇതര ഭാഷാ ചിത്രങ്ങളുടെയും കേരളത്തിലെ പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് രംഗത്ത് നേത്ര്വതം നല്‍കുന്ന പ്രതീഷ് ശ്രദ്ധേയമായ മാധ്യമ സ്ഥാപങ്ങളിലിലെ ജോലികള്‍ ചെയ്ത ശേഷമാണ് സിനിമാ പി ആര്‍ രംഗത്തേക്ക് എത്തുന്നത്. നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും മീഡിയ സ്ട്രാറ്റജികള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള പ്രതീഷ് ശേഖര്‍, സിനിമാ വ്യവസായത്തിലും മാധ്യമ രംഗത്തും വിശ്വസ്ത സാന്നിധ്യമായാണ് അറിയപ്പെടുന്നത്.

സിനിമകളുടെ റിലീസ് ക്യാമ്പെയ്നുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മീഡിയ മാനേജ്‌മെന്റ്, ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.
അവാര്‍ഡ് സ്വീകരിച്ച ശേഷം പ്രതികരിച്ച പ്രതീഷ് ശേഖര്‍ ഈ അംഗീകാരം തന്റെ കരിയറിലെ ഏറ്റവും വിലമതിക്കാനാവാത്ത നേട്ടങ്ങളിലൊന്നാണെന്നും സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരുടെയും മാധ്യമ സുഹൃത്തുക്കളുടെയും നിരന്തര പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെ ശക്തിയെന്നും പറഞ്ഞു.
തന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുകയും തുടര്‍ച്ചയായി പിന്തുണ നല്‍കുകയും ചെയ്ത സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ പ്രതീഷ് ശേഖര്‍ ഈ അംഗീകാരം കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
സൂര്യയുടെ കറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് പ്രതീഷിന്റേതായി ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം. മലയാളത്തിലെ ഏല്ലാ പ്രമുഖ താരങ്ങളുടെയും സൗത്തിന്ത്യന്‍ പ്രമുഖ താരങ്ങളുടെയും ചിത്രങ്ങള്‍ക്ക് പി ആര്‍ ഓ ജോലി ചെയ്യുന്ന പ്രതീഷ് ശേഖര്‍ എസ് എസ് രാജമൗലിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെയും സിനിമകളുടെ പി ആര്‍ ഓ ആണ്.

