കേരളത്തെ അടുത്തറിയാൻ അയനം; ഹെറിറ്റേജ് യാത്രയുമായി ആർക്കിടെക്റ്റുമാർ

Web Desk
1 Min Read

കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്ട്സ് കേരള ചാപ്റ്റർ ഹെറിറ്റേജ് സെൽ സംഘടിപ്പിക്കുന്ന അയനം ഹെറിറ്റേജ് യാത്രയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ ചരിത്രപരമായ സന്ദർഭത്തെക്കുറിച്ചുള്ള ആശയം പുതുക്കുന്നതിനും ചരിത്രത്തിൽ അവരുടെ സ്ഥാനം പുനർനിർണയിക്കുന്നതിനുമായാണ് യാത്ര സംഘടിപ്പിക്കുന്നത്.

city exchange

കൊളോണിയൽ കാലഘട്ടത്തിന് മുമ്പുള്ള കേരളത്തിലെ മനുഷ്യവാസ കേന്ദ്രങ്ങളുടെ പരിണാമത്തിന്റെ വഴികൾ മനസിലാക്കുക, കേരളത്തിലുടനീളമുള്ള വിവിധ പ്രദേശങ്ങളിലെ ചരിത്രപരമായ സമാനതകളെക്കുറിച്ച് അന്വേഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യവും യാത്രക്കുണ്ട്.
അനന്തപുരം മുതൽ പത്മനാഭപുരം വരെയുള്ള യാത്രയിൽ കേരളത്തിന്റെ വടക്കേയറ്റമായ കാസർഗോട്ടെ അനന്തപുരം മുതൽ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രവും കന്യാകുമാരിയിലെ എരനിയൽ വരെയും സംഘം സന്ദർശിക്കും.

മെയ് 26ന് കാസർകോട് നിന്ന് 25 വാസ്തുശില്പികളുടെ ഒരു സംഘം 15 ദിവസം കേരളത്തിന്റെ മൂർത്തമായ അദൃശ്യ പൈതൃകം അനുഭവിക്കാൻ വാസ്തുശില്പികൾ, ചരിത്രകാരന്മാർ, എഴുത്തുകാർ തുടങ്ങിയവരാൽ ക്യൂറേറ്റ് ചെയ്ത സ്ഥലങ്ങളും സന്ദർശിക്കും. നൂറിലധികം സ്മാരകങ്ങൾ, പ്രകൃതി പൈതൃകങ്ങൾ, സാംസ്‌കാരിക പൈതൃകങ്ങൾ എന്നിവ സംഘം സന്ദർശിക്കും.

- Advertisement -
Ad image

ഓരോ ദിവസവും പൈതൃക നടത്തം, സംവാദങ്ങൾ, ഔപചാരികവും അനൗപചാരികവുമായ ചർച്ചകൾ, സിനിമാ പ്രദർശനങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും. ഒൻപത് കേന്ദ്രങ്ങളിലും അതത് കേന്ദ്രങ്ങളിലെ അംഗങ്ങളുമായി ഇടപഴകുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്ര ജൂൺ 10ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്ര മെയ് 26 ന് പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അനന്തപുരം ക്ഷേത്രത്തിൽ ഫ്ളാഗ് ഓഫ് ചെയ്യും.

പങ്കെടുക്കുന്നവർക്ക് 3 സ്ലോട്ട് (15 ദിവസം), 2 സ്ലോട്ട് (10 ദിവസം), 1 സ്ലോട്ട് (5 ദിവസം) എന്നിവയിലേതും തെരഞ്ഞെടുക്കാം. വടക്ക്, നടുക്ക്, തെക്ക് എന്നിങ്ങനെ മൂന്ന് മേഖലകളായി യാത്രയെ തിരിച്ചിട്ടുണ്ട്. ട്വിൻ സ്ലോട്ടുകളും തെരഞ്ഞെടുക്കാം. 6000 രൂപ മുതൽ 16000 രൂപ വരെ വിവിധ ഓപ്‌ഷനുകൾ തെരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: പി ശ്യാം 98954 04502, നിരഞ്ജൻ ദാസ് ശർമ്മ 9446531912, പ്രശാന്ത് മോഹൻ 94465 249.

Share This Article
Leave a Comment
error: Content is protected !!