പാടിപ്പറക്കുന്ന മലയാളം; പക്ഷിച്ചിത്ര പ്രദക്ഷിണം

Web Desk
1 Min Read

കൊച്ചി: പ്രശസ്ത പക്ഷി നിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഡന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ പാടിപ്പറക്കുന്ന മലയാളം എന്ന പേരില്‍ 61 ചിത്രങ്ങളുടെ പ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നടത്തുന്നു. പ്രദര്‍ശനം ജൂണ്‍ 27 വ്യാഴാഴ്ച വൈകിട്ട് പ്രസിദ്ധ എഴുത്തുകാരന്‍ സക്കറിയ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം ജൂണ്‍ 27 മുതല്‍ 30 വരെയാണ് ഉണ്ടാവുക.

city exchange

ആകൃതികള്‍ കൊണ്ടും വര്‍ണ്ണങ്ങള്‍ കൊണ്ടും ജീവിതരീതികളുടെ പ്രത്യേകതകള്‍ കൊണ്ടും എന്നും നമ്മെ ആകര്‍ഷിച്ചിട്ടുള്ള ജീവിവര്‍ഗ്ഗമായ പക്ഷികളുടെ വര്‍ണ്ണാഭമായ ലോകത്തെയാണ് പ്രദര്‍ശനം കാണിക്കുക. ഇന്ദുചൂഡന്‍ തന്റെ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുള്ള പക്ഷികളില്‍ 61 എണ്ണത്തിന്റെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക.

പ്രശസ്ത സിനിമാതാരം മമ്മൂട്ടിയും പക്ഷിച്ചിത്രങ്ങളെടുക്കുന്നതില്‍ ലോകപ്രശസ്തയായ ജെയിനി കുര്യാക്കോസുമടക്കം ഇരുപത്തിമൂന്നു ഛായാഗ്രാഹകന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. മലയാളഭാഷയുടെ സൗന്ദര്യം തെളിയിച്ച എഴുത്തുകാരനായ ഇന്ദുചൂഡന്റെ പക്ഷികളെ സംബന്ധിച്ച പുസ്തകത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാഷയുടെ പ്രത്യേകതകളെക്കുറിച്ചും പ്രകൃതിയുടെ ഭാഗമായ മനുഷ്യന്റെ ജീവിതത്തിന് അത്യന്താപേക്ഷിതമായ പ്രകൃതിവീക്ഷണങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്നത് ഉദ്ദേശ്യത്തോടെയാണ് ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ ഈ ചിത്രപ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ഓരോ പക്ഷിയെക്കുറിച്ചുമുള്ള ഇന്ദുചൂഡന്റെ നിരീക്ഷണങ്ങള്‍ കൂടി ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ദുചൂഡന്റെ ജീവചരിത്രം എഴുതിയിട്ടുള്ള പക്ഷി നിരീക്ഷകനായ സുരേഷ് ഇളമണ്‍, എഴുത്തുകാരിയും പക്ഷിനിരീക്ഷകയുമായ ശ്രീദേവി മാധവന്‍, കലാനിരൂപകനും എഴുത്തുകാരനുമായ എം രാമചന്ദ്രന്‍ എന്നിവരാണ് പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാര്‍. പ്രദര്‍ശനദിനങ്ങളില്‍ പ്രസിദ്ധ പക്ഷി നിരീക്ഷകരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന നടത്തുന്ന പ്രഭാഷണങ്ങള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!