

ദുബൈ: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ ജി വണ്‍ വിദ്യാര്‍ഥിനി നയോമി ജോബിന്‍ (അഞ്ച്) ആണ് മരിച്ചത്.

ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരന്‍ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകളാണ് നയോമി ജോബിന്‍.

വെള്ളിയാഴ്ച നാട്ടില്‍നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
നയോമിയുടെ ഇരട്ടസഹോദരന്‍ നിതിന്‍ ജോബിനും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്. ഷാര്‍ജ ഷാരോണ്‍ ഫെല്ലോഷിപ്പ് സഭാംഗമാണ് ജോബിന്‍ ബാബു വര്‍ഗീസ്. ഷാര്‍ജയിലാണ് താമസം.

