രാജ്ഭവനെ പി എസ് ശ്രീധരന്‍പിള്ള ജനകീയമാക്കിയെന്ന് ഹിമാചല്‍ ഗവര്‍ണര്‍

Web Desk
1 Min Read

ഗോവ (രാജ്ഭവന്‍): സാധാരണക്കാരന് അപ്രാപ്യമായ രാജ്ഭവനെ ജനകീയ രാജ്ഭവനാക്കി മാറ്റിയെന്ന ചരിത്രപരമായ ദൗത്യമാണ് ഗോവയില്‍ ഗവര്‍ണറായി എത്തിയ ശേഷം പി എസ് ശ്രീധരന്‍ പിള്ള നിര്‍വ്വഹിച്ചതെന്ന് ഹിമാചല്‍ പ്രദേശ് ഗവര്‍ണറും ഗോവ മുന്‍ അസംബ്ലി സ്പീക്കറുമായ രാജേന്ദ്ര അര്‍ ലേക്കര്‍ പറഞ്ഞു. ഗോവയിലെ പത്മശ്രീ ജേതാക്കളായ തപോഭൂമി ആശ്രമാധിപന്‍ ബ്രഹ്മേശാനന്ദ സ്വാമികള്‍ക്കും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ബ്രഹ്മാനന്ദനും രാജ്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഡോണ പോളയിലെ ഗോവ രാജ്ഭവനും സാധാരണക്കാരനും തമ്മിലുണ്ടായിരുന്ന വിടവ് ശ്രീധരന്‍ പിള്ളയുടെ വരവോടെ ഇല്ലാതായതായി. രാജ്ഭവനെ അദ്ദേഹം ലോക് ഭവനാക്കി. രാജ്ഭവനെ സാധാരണക്കാരന് സമീപിക്കാവുന്ന ഒന്നാക്കി അദ്ദേഹം മാറ്റി. ഒരു പിതാവിന്റെ സ്ഥാനത്തു നിന്നു കൊണ്ട് അദ്ദേഹം ഗോവക്കായി പ്രവര്‍ത്തിച്ചു. ഇന്ന് ഗോവന്‍ ജനത തങ്ങളുടെ രക്ഷാകര്‍തൃ സ്ഥാനത്താണ് ഗവര്‍ണറെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുക എന്നത് അദ്ദേഹത്തിന്റെ അടിസ്ഥാന സ്വഭാവമാണെന്ന് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ പറഞ്ഞു.

ചടങ്ങില്‍ പത്മശ്രീ ജേതാക്കളെ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള ആദരിക്കുകയും ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ ലേക്കര്‍ ഉപഹാരം നല്‍കുകയും ചെയ്തു.
ചടങ്ങില്‍ രാജ്ഭവന്‍ സെക്രട്ടറി മിഹിര്‍ വര്‍ധന്‍ ഐ എ എസ് സ്വാഗതവും മെസ്സി ഡി സൂസ്സ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!