വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

Web Desk
0 Min Read

പേരാമ്പ്ര: കെപിസിസി സെക്രട്ടറിയായിരുന്ന സത്യന്‍ കടിയങ്ങാടിന്റെയും ജയ ലക്ഷ്മിയുടെയും മകള്‍ അഹല്യ (14) വാഹനാപകടത്തില്‍ മരണപ്പെട്ടു. പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് എസ്. ജെ. അഹല്യ. കൂത്താളി രണ്ടേ ആര്‍ കള്ള് ഷാപ്പിന് സമീപമാണ് അപകടം. കൂത്താളി ഭാഗത്ത് നിന്ന് വീട്ടിലേക്ക് പോകുയായിരുന്ന അഹല്യയുടെ സ്‌ക്കൂട്ടിയെ പിന്നില്‍ നിന്ന് വന്ന ലോറി മറികടക്കുന്നതിനിടെ തട്ടിവീഴ്ത്തുകയായിരുന്നു. ഉടന്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!