
കൊല്‍ക്കത്ത: തൈ്വബ ഗാര്‍ഡന്റെ പതിനഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായ പ്രവാസി കോണ്‍ക്ലേവ് വിത്ത് തൈ്വബ പരിപാടിയില്‍ ഖത്തറിലെ പ്രമുഖ പ്രവാസി നേതാക്കള്‍ പങ്കെടുത്തു.

ഖത്തര്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, അല്‍ മദ്ഹാ ഗ്രൂപ്പ് സ്ഥാപകനും സി ഇ ഒയുമായ ഷക്കീദ് കല്ലക്കല്‍ അബ്ബാസ്, ഹെല്പ് ലൈന്‍ പ്രിന്റംഗ് ആന്റ് തദ്വല്‍ റിയല്‍ എസ്റ്റേറ്റ് മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് ബഷീര്‍, ഐ സി എഫ് പി ആര് മീഡിയ നൗഷാദ് അതിരുമട എന്നിവരാണ് തൈ്വബ ഗാര്ഡന് സന്ദര്‍ശിച്ച് കോണ്‍ക്ലേവില്‍ പങ്കെടുത്തത്.

പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി തൈ്വബയുടെ പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള പദ്ധതികളും പ്രവാസി സമൂഹവുമായി പങ്കുവെക്കുന്നതിനും തൈ്വബയുടെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് അടയാളപ്പെടുത്തുന്നതിനുമാണ് പ്രവാസി കോണ്‍ക്ലേവ് വിത്ത് തൈ്വബ സംഘടിപ്പിക്കുന്നത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറില്‍ നിന്നെത്തിയ സംഘം തൈ്വബ ഗാര്‍ഡനിലെ വിവിധ സ്ഥാപനങ്ങളും പദ്ധതികളും സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ നേരില്‍ മനസ്സിലാക്കുകയും ചെയ്തു. തൈ്വബയുടെ പ്രവര്‍ത്തനങ്ങളെയും വിവിധ സംരംഭങ്ങളെയും സംഘം അഭിനന്ദിച്ചു.

