
ന്യൂഡല്‍ഹി: കണ്ണൂരില്‍ നിന്നും ഐഎസ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മലയാളി യുവതികളെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ഇന്നലെ ഡല്‍ഹിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇന്ത്യയില്‍ ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങള്‍ വഴി ആശയപ്രചാരണം നടത്തിയെന്ന കേസില്‍ പിടിയിലായ യുവതികള്‍ക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.
കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയില്‍ ഇറാനിലെ ടെഹ്‌റാന്‍ വരെ എത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. മുഷാബ് അന്‍വര്‍, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലിലുള്ള കൂട്ടാളികള്‍ക്ക് ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ചു നല്‍കി. കശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എന്‍ഐഎ പറയുന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം കണ്ണൂര്‍ താണയിലെ വീട്ടില്‍ നിന്നാണ് ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ ട്രാന്‍സിറ്റ് കസ്റ്റഡിയില്‍ വാങ്ങി.

