

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഫൈനല്‍ നറുക്കെടുപ്പ് ഇന്ന് വൈകിട്ട് ഏഴിന്. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 72-ാമത് ഫിഫ കോണ്‍ഗ്രസ് നടക്കുന്ന വേദിയില്‍ തന്നെയാണ് ഫിഫ നറുക്കെടുപ്പ്.

ടീമുകളെ നാല് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ പുതിയ ലോക ഒന്നാം നമ്പര്‍ ബ്രസീല്‍, ബെല്‍ജിയം, നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്‌പെയിന്‍, പോര്‍ച്ചുകള്‍ എന്നിവര്‍ക്കൊപ്പം ടോപ് സീഡിലാണ് ഖത്തറിന്റെ സ്ഥാനം.

പോട്ട് രണ്ടില്‍ യു എസ്, മെക്‌സിക്കോ, നെതര്‍ലാന്റ്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഉറുഗ്വേ, സ്വിറ്റ്‌സര്‍ലാന്റ്, ക്രൊയേഷ്യ, പോട്ട് മൂന്നില്‍ സെനഗല്‍, ഇറാന്‍, ജപ്പാന്‍, മൊറോക്കോ, സെര്‍ബിയ, പോളണ്ട്, ദക്ഷിണ കൊറിയ, തുണീഷ്യ എന്നിവയുമാണ് ഉള്‍പ്പെടുന്നത്.
പോട്ട് നാലില്‍ കാമറൂണ്‍, കാനഡ, ഇക്വഡോര്‍, സൗദി അറേബ്യ, ഘാന എന്നിവയ്ക്ക് പുറമേ ഐ സി പ്ലേ ഓഫിലെ രണ്ട് ടീമുകളും യൂറോ പ്ലേ ഓഫഇലെ ഒരു ടീമും കൂടിയുണ്ടാകും.
എട്ട് ലോകകപ്പ് വേദികളില്‍ ഏഴും ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഫൈനലിന്‍ ആതിഥേയത്വം വഹിക്കുന്ന ലുസൈല്‍ സ്റ്റേഡിയമാണ് ഇനി ഉദ്ഘാടനം ചെയ്യാനുള്ളത്. ഉടന്‍ ലുസൈല്‍ സ്റ്റേഡിയവും പ്രവര്‍ത്തന സജ്ജമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള ഗതാഗത സംവിധാനം, താമസസൗകര്യം എന്നിവ കളിയാരാധകര്‍ക്കും ഏറ്റവും ആധുനികമായ പരിശീലന സൗകര്യം ടീമുകള്‍ക്കും ലഭിക്കും.
നറുക്കെടുപ്പില്‍ രണ്ടായിരം പേരാണ് പങ്കെടുക്കുക. മുന്‍ യു എസ് ഇന്റര്‍നാഷണലും ഫിഫ വനിതാ ലോകകപ്പ് ജേതാവുമായ കാര്‍ലി ലോയ്ഡ്, മുന്‍ ഫുട്ബാള്‍ താരവും ഇംഗ്ലീഷ് ടെലിവിഷന്‍ അവതാരകയുമായ ജെര്‍മെയ്ന്‍ ജെനാസ്, അവതാരക സാമന്ത ജോണ്‍സണ്‍ എന്നിവര്‍ വേദിയിലുണ്ടാകും.
ബ്രസീല്‍ താരം കഫു, ജര്‍മനിയുടെ ലോതര്‍ മത്തൗസ്, ഖത്തറിന്റെ അദേല്‍ അഹമ്മദ് മലാഹ്, ഇറാന്റെ അലി ദേയ്, നൈജീരിയയുടെ ജെയ് ജെയ് ഒക്കോച്ച, അല്‍ജീരിയയുടെ റബാഹ് മദ്‌ജെര്‍ എന്നിവരുമുണ്ടാകും.

