ആലുവ ജില്ലാ ആശുപത്രിയില്‍ താല്ക്കാലിക ഒഴിവുകള്‍

Web Desk
1 Min Read

ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ താത്ക്കാലിക ഒഴിവുകളുണ്ട്. ലാബ് ടെക്‌നീഷന്‍-2, മാമ്മോഗ്രാം ടെക്‌നീഷന്‍-1
എന്നീ തസ്തികകളില്‍ താല്ക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ 2022 ഏപ്രില്‍ 4 തിങ്കള്‍ രാവിലെ 11 മണി മുതല്‍ ആലുവ ജില്ലാ ആശുപത്രിയില്‍ നടക്കും.

city exchange

ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും ബി എസ് സി എം എല്‍ ടി/ ഡി എം എല്‍ ഡി പൂര്‍ത്തീകരിച്ച പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ളവരായിരിക്കണം ലാബ് ടെക്‌നീഷന് അപേക്ഷിക്കുന്നവര്‍.

ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും ബി എസ് സി റേഡിയോഗ്രാഫി/ ഡിപ്ലോമ ഇന്‍ റേഡിയോഗ്രാഫി പൂര്‍ത്തീകരിച്ച് പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള വനിതകളായിരിക്കണം മാമ്മോഗ്രാം ടെക്‌നീഷന്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍.

യോഗ്യരായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ആയതിന്റെ പകര്‍പ്പുകളും ബയോ ഡാറ്റയുമായി ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് ഡോ. പ്രസന്നകുമാരി കെ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!