

കോഴിക്കോട്: കുറ്റിച്ചിറ ജി വി എച്ച് എസ് എസില്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. കെ എസ് ഇ ബി റിട്ടയേര്‍ഡ് എന്‍ജിനിയര്‍ കുഞ്ഞിത്താന്‍ മാളിയക്കല്‍ അനീസ് അഹമ്മദ് (66) ആണ് മരിച്ചത്.

തെരഞ്ഞെടുപ്പ് ബൂത്ത് ഏജന്റ് ആയി ജോലി ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഭാര്യ: അടക്കാനി വീട്ടില്‍ സെറീന (ബീവി). മക്കള്‍: ഫായിസ് അഹ്മദ്, ഫദില് അഹ്മദ്, ആഖില്‍ അഹ്മദ്, ബിലാല്‍ അഹ്മദ്. മരുമക്കള്‍: പഴയ തോപ്പില്‍ അനൂന, പുതിയ വീട്ടില്‍ ഡോ. ഫാത്തിമ ഫെലിന്‍.
പിതാവ്: പരേതനായ കാമക്കന്റകം കോയ സാര്‍. മാതാവ്: കുഞ്ഞിത്താന്‍ മാളിയക്കല്‍ ഫാത്തിമ. സഹോദരങ്ങള്‍: കെ എം മന്‍സൂര്‍ അഹ്മദ് (റിട്ടയേര്‍ഡ്, വഖഫ് ബോര്‍ഡ്), കെ എം റാഷിദ് (റിട്ടയേര്‍ഡ് എം എം ഹൈസ്കൂള്‍), മൊഹിയുദ്ദീന്‍ (ദുബായ്), പരേതനായ അബ്ദുള്ള അഹ്മദ് (അബ്ദു).

