
ആലുവ: കീഴ്മാട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 46-ാം നമ്പര്‍ അംഗന്‍വാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന് ആവശ്യം പരിഗണിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 36.72 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. ഭരണാനുമതി ലഭിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

വാര്‍ഡ് അംഗം കെ എ ജോയ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യന്‍, അംഗങ്ങളായ ടി പി അസീസ്, സനില, ഷാഹിദ അബ്ദുല്‍ സലാം, സി ഡി പി ഒ റീന പി ഡി, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ അമ്പിളി അഗസ്റ്റിന്‍, ടീച്ചര്‍ ഷെമിന എം കെ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റസീല ഷിഹാബ് നന്ദി പറഞ്ഞു.
