Entertainment
ഷറഫുദ്ദീന്‍ ചിത്രം ‘ദി പെറ്റ് ഡിക്ടറ്റീവ്’ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു

കൊച്ചി: ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ദി പെറ്റ് ഡിക്ടറ്റീവ്’. തൃക്കാക്കര ശ്രീ വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നടന്‍ രഞ്ജി പണിക്കരാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.


ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിനേതാവിന്റെ വേഷത്തില്‍ പ്രേക്ഷകരിലേക്കെത്തിയ താരം ഈ ചിത്രത്തിലൂടെയാണ് ആദ്യമായാണ് നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്നത്. മാസ് റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ജോണറില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായിരിക്കും.

ഛായാഗ്രഹണം: ആനന്ദ് സി ചന്ദ്രന്‍, ചിത്രസംയോജനം: അഭിനവ് സുന്ദര്‍ നായക്, സംഗീതം: രാജേഷ് മുരുഗേശന്‍, പി ആര്‍ ഒ ആന്റ് മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.


