ഒമര്‍ലുലു- ബാബു ആന്റണി മുഴുനീള ആക്ഷന്‍ ചിത്രം പവര്‍സ്റ്റാര്‍ ഷൂട്ടിംഗ് ആരംഭിച്ചു

Web Desk
2 Min Read

കണ്ണൂര്‍: റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന മുഴുനീള ആക്ഷന്‍ ചിത്രം പവര്‍ സ്റ്റാറിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ ആരംഭിച്ചു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണു ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്.

city exchange

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ആയിരക്കണക്കിന് പ്രേക്ഷകരുടെ സാന്നിധ്യത്തില്‍ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നടന്നു. തുടര്‍ന്ന് ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഒമര്‍ ലുലു പരിചയപ്പെടുത്തി.

ഡി ജെ സാവിയോയുടെ ഡി ജെ പാര്‍ട്ടിയുടെ ആവേശത്തില്‍ പവര്‍ സ്റ്റാര്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരും പയ്യാമ്പലം ബീച്ചില്‍ നൃത്തച്ചുവടുകള്‍വച്ചു. തന്റെ ചിത്രങ്ങള്‍ വ്യത്യസ്തത ആഗ്രഹിക്കും പോലെ സ്വിച്ച് ഓണ്‍ കര്‍മവും ആഘോഷമായാണ് ഒമര്‍ ലുലു നടത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ ആരംഭിച്ചു.

- Advertisement -
Ad image

ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ആക്ഷന് മാത്രമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നല്‍കി ചെറിയ പിരീഡില്‍ നടക്കുന്ന കഥ പറയുന്ന ചിത്രമായിരിക്കും പവര്‍സ്റ്റാര്‍ എന്ന് ഒമര്‍ ലുലു പറഞ്ഞു. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചിത്രത്തില്‍ നായകനായ ബാബു ആന്റണിയെ കൂടാതെ റിയാസ് ഖാന്‍, ഷമ്മി തിലകന്‍, അബു സലിം, ശാലു റഹീം, അമീര്‍ നിയാസ്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഇത്രയും നാള്‍ കോവിഡിന്റെ പ്രതിസന്ധികള്‍ മറികടന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ ഈ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റിയ ഒരു ആക്ഷന്‍ ചിത്രം ആയിരിക്കും പവര്‍ സ്റ്റാര്‍ എന്ന് ഒമര്‍ ലുലു പറഞ്ഞു.

കഥ, തിരക്കഥ: ഡെന്നിസ് ജോസഫ്, ഡി ഒ പി: സിനു സിദ്ധാര്‍ഥ്, ആക്ഷന്‍ മാസ്റ്റര്‍: ദിനേശ് കാശി, എഡിറ്റിംഗ്: ജോണ്‍ കുട്ടി, സ്‌പോട് എഡിറ്റര്‍: രതിന്‍ രാധാകൃഷ്ണന്‍, ചീഫ് അാോസിയേറ്റ് ഡയറക്ടര്‍: സ്വപ്നേഷ് കെ നായര്‍, ആര്‍ട്ട്: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: ലിബിന്‍ മോഹനന്‍, കോസ്റ്റ്യും: ജിഷാദ് ഷംസുദ്ധീന്‍, പ്രൊഡക്ഷന്‍ എക്്‌സികുട്ടീവ്: ഗിരീഷ് കറുവാന്തല, മാനേജര്‍: മുഹമ്മദ് ബിലാല്‍, ലൊക്കേഷന്‍ മാനേജര്‍: സുദീപ് കുമാര്‍, സ്‌ക്രിപ്റ്റ് അസ്സിസ്റ്റന്റ്‌സ്: ഹൃഷികേശ്, സയ്യിദ്, സ്റ്റീല്‍സ്: അജ്മല്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ദിയ സന, റൊമാരിയോ പോള്‍സണ്‍,ഷ ിഫാസ്, ഷിയാസ്, ടൈറ്റില്‍ ഡിസൈന്‍: ജിതിന്‍ ദേവ്, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!