സീ 5ല്‍ കോമഡി ത്രില്ലറായി കാക്കി സര്‍ക്കസ്

Web Desk
2 Min Read

കൊച്ചി: തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ ചിത്രശലഭം ചിറകിട്ടടിച്ചാല്‍ കേരളത്തില്‍ സുനാമി ഉണ്ടാകുമോ…? ഈ ബട്ടര്‍ഫ്‌ളൈ എഫക്ട് ചോദ്യത്തില്‍ നിന്നാണ് കാക്കി സര്‍ക്കസിന്റെ തുടക്കം. കൗതുകം ഉണര്‍ത്തുന്ന ഈ ചോദ്യത്തിന്റെ രസകരമായ മറുപടിയാണ് ഏഴ് എപ്പിസോഡുകള്‍ നീണ്ടുനില്‍ക്കുന്ന കാക്കി സര്‍ക്കസിലൂടെയുള്ള രസകരമായ യാത്ര. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയ സീ 5 വഴിയാണ് അമീന്‍ ബാരിഫ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന കാക്കി സര്‍ക്കസ് പുറത്തിറങ്ങിയത്.

city exchange

തമിഴ്‌നാട്ടിലെ ഒരു ജയില്‍ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സ്വന്തമായി പുസ്തകങ്ങള്‍ എഴുതുകയും അത് തടവു ശിക്ഷയ്ക്ക് എത്തുന്ന കുറ്റവാളികളെ കൊണ്ട് വായിപ്പിക്കുകയും ജയിലില്‍ തന്നെ ഒരു അമ്പലം ഉണ്ടാക്കി അതില്‍ തടവുപുള്ളികളെ കൊണ്ട് നേര്‍ച്ച ഇടുന്ന ഒരു ജയിലും അതിലെ ജയില്‍ സൂപ്രണ്ടിലൂടെയുമാണ് സീരീസ് ആരംഭിക്കുന്നത്. ഒരു ദിവസം ജയിലിലെ ഭണ്ഡാര പെട്ടി കളവു പോകുന്നു. ജയിലില്‍ തന്നെ മോഷണം നടക്കുകയും അത് പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ആലോചിച്ച് അത് മൂടി വയ്ക്കുവാന്‍ ശ്രമിക്കുകയും മോഷണം നടത്തിയ പ്രതിയെ കണ്ടെത്തുവാന്‍ ശ്രമിക്കുന്നതുമാണ് കാക്കി സര്‍ക്കസിന്റെ കഥാഗതി.

ഏറെ രസകരമായ പ്രമേയം അതിന്റെ രസച്ചരട് ഒട്ടും പൊട്ടാതെ തന്നെ ഗംഭീരമായി ഏഴ് എപ്പിസോഡുകളായി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുക്കിയിട്ടുണ്ട്. ഒരു പൊലീസ് കഥയ്ക്ക് വേണ്ട ത്രില്ലിംഗ് സ്വഭാവവും ഏറെ വ്യത്യസ്തകരമായി അതിനെ ട്രീറ്റ് ചെയ്ത കോമഡിയില്‍ ഊന്നിയ മേക്കിങ്ങുമാണ് കാക്കി സര്‍ക്കസിനെ വ്യത്യസ്തമാക്കുന്നത്.

മുനിഷ്‌കാന്ത്, സുഭാഷ് സെല്‍വം, രാജേഷ് മാധവന്‍, ഗൗതമി നായര്‍, അമൃത, അബ്ദുല്‍ ലീ, വിന്‍സു റേച്ചല്‍, രാകേഷ് ഉഷാര്‍, സാവിത്രി, മരുതുപാണ്ടിയന്‍, ചിത്തിരസേനന്‍, അരുണ്‍, വിഘ്‌നേശ്വര്‍ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസില്‍ അണിനിരക്കുന്നുണ്ട്. അതില്‍ എടുത്തുപറയേണ്ടത് മുനീഷ് കാന്തിന്റെയും മലയാളി താരമായ രാജേഷ് മാധവന്റെയും പ്രകടനങ്ങളാണ്.

- Advertisement -
Ad image

തമിഴ്, മലയാളം ഭാഷകളിലായിസീ5ന്റെഒറിജിനല്‍ സീരീസ് ആയാണ് കാക്കി സര്‍ക്കസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഈ സീരീസ് റൈസ് ഈസ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ ശ്രീനിധി സാഗര്‍ ആണ് നിര്‍മക്കുന്നത്.

തമിഴ്, മലയാളം ഭാഷകളിലായി ഒരുങ്ങിയ കാക്കി സര്‍ക്കസ് ഒരു വ്യത്യസ്തമായ പൊലീസ് കഥയെ കോമഡിയും ത്രില്ലറും ചേര്‍ത്ത് അവതരിപ്പിക്കുന്ന സീരീസാണ്. ശക്തമായ താരനിരയും മികച്ച സാങ്കേതിക സംഘവും ചേര്‍ന്ന ഈ സീരീസ് പ്രേക്ഷകര്‍ക്ക് ഒരു രസകരമായ അനുഭവം സമ്മാനിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!