
തിരുവനന്തപുരം: കിഴക്കേകോട്ട ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്‌കില്‍ പാട്ടിന്റെ കൂട്ടുകാര്‍ സംഘടിപ്പിച്ച വിഷുദിന പ്രോഗ്രാമും ആശാ ബോസ്ലെ അനുസ്മരണവും ചലച്ചിത്ര പിന്നണി ഗായിക രാധിക നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി ഡോ. വേണുഗോപാലന്‍ നായര്‍, ഫൗണ്ടര്‍ കോര്‍ഡിനേറ്റര്‍ നയാസ് ഇല്യാസ്, ജീവന്‍, ബോസ്, ഫാറൂഖ്, അല്‍ത്താഫ് എന്നിവര്‍ അനുസ്മരണം നടത്തി. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഷു കൈനീട്ടവും പായസവും നല്‍കി. ആറു മണിക്കൂര്‍ നീണ്ട ഗാനമേളയും അസ്‌ന റഷീദിന്റെ നൃത്തവും നടന്നു.
