പ്രതിസ്ഥാനത്ത് സ്ത്രീകള്‍ വരുമ്പോള്‍ കുറ്റത്തിന് അതീതമായി കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് സതീദേവി

Web Desk
0 Min Read

കോഴിക്കോട്: പ്രതിസ്ഥാനത്ത് സ്ത്രീകള്‍ വരുമ്പോള്‍ ചാര്‍ജ് ചെയ്ത കുറ്റത്തിന് അതീതമായി കാണുന്നത് അംഗീകരിക്കാനാകില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വ്യക്തിപരമായി സ്ത്രീകളെ അധിക്ഷേപിക്കാന്‍ പാടില്ലെന്നും അവര്‍ വ്യക്തമാക്കി.

city exchange

കണ്ണൂരില്‍ കൊലക്കേസ് പ്രതിക്ക് അഭയം കൊടുത്ത കേസില്‍ രേഷ്മക്ക് എതിരായ സൈബര്‍ ആക്രമണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീദേവി.

എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡബ്ല്യു സി സിക്ക് ആശങ്ക വേണ്ട. പതിവു രീതി മാത്രമാണ് സ്ഥാനമാറ്റമെന്നും മുന്‍പ് പല കേസുകളിലും ഇദ്ദേഹത്തിന്റെ അന്വേഷണത്തെ കുറിച്ച് ആക്ഷേപമുയര്‍ന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!