

പാലക്കാട്: കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ വി മുകേഷ് (34) ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മലമ്പുഴ പനമരക്കാടിന് സമീപമാണ് ചിത്രീകരണത്തിനിടെ അപകടമുണ്ടായത്.

ആനക്കൂട്ടം ഇറങ്ങുന്നത് ചിത്രീകരിക്കാനാണ് മുകേഷും സംഘാംഗങ്ങളും പോയത്. അതിനിടെ ഇവരുടെ നേര്‍ക്ക് ആന പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ വാര്‍ത്താ സംഘം ചിതറിയോടുകയായിരുന്നു.

ആന തിരിച്ചു പോയതിനുശേഷമുള്ള തിരച്ചിലിലാണ് മുകേഷ് വീണുകിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ് മുകേഷ്. അമ്മയും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

