സഞ്ജിത്ത് വധം: കോഴിക്കോട്ട് ഒളിവില്‍ താമസിച്ചയാള്‍ പിടിയില്‍

Web Desk
1 Min Read

കോഴിക്കോട്: പാലക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ആലത്തൂര്‍ സ്വദേശി മുഹ്സിന്‍ മുനീറി(23)നെയാണ് മടവൂര്‍ ആരാമ്പ്രം കരിപ്പൂര്‍ പുറായില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുന്നതിനിടെ പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് കുന്ദമംഗലം പൊലിസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തിന് കൈമാറിയത്.

city exchange

സഞ്ജിത് വധക്കേസിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലിസ് വാദം. ഇയാളുടെ സുഹൃത്തും വീട്ടുടമ നായിക്കുണ്ടത്തില്‍ അശ്റഫിന്റെ മകനുമായ മൂസ ഫഹ്മിയെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളിലൊരാളുടെ കോള്‍ ലിസ്റ്റില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് പൊലിസ് നടപടി.

2021 നവംബര്‍ 15നാണ് ആര്‍ എസ് എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന സഞ്ജിത്തിനെ ഒരുസംഘം കാറിലെത്തി വെട്ടിക്കൊന്നത്. കേസിലെ പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

Share This Article
Leave a Comment
error: Content is protected !!