

ആലുവ: കെ എസ് ആര് ടി സി ബസ്സ് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലുള്ള കാലതാമസത്തില്‍ തനിക്കുള്ള പ്രതിഷേധം അന്‍വര്‍ സാദത്ത് എം എല്‍ എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ ഫോണില്‍ വിളിച്ചറിയിച്ചു. അതോടൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഇതിന്റെ ചുമതലയുള്ള പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍, കെ എസ് ആര് ടി സി എം ഡി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം വിളിച്ചു കൂട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താമെന്ന് മന്ത്രി അറിയിച്ചതായി എം എല്‍ എ പറഞ്ഞു.
