Featured
മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് ഇറാന്‍

ടെഹ്റാന്‍: ഇസ്രയേലില്‍ മൊസാദിന്റെ ആസ്ഥാനത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്റെ അവകാശവാദം. ആക്രമണ ദൃശ്യങ്ങളെന്ന പേരില്‍ നിരവധി വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു.


ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി താസ്നിം ആണ് മൊസാദ് ആസ്ഥാനം ആക്രമിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഇറാന്‍ ഇസ്രയേലിലേക്ക് 20 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. അവയില്‍ ചിലത് ഹെര്‍സ്ലിയ നഗരം ഉള്‍പ്പെടെ രാജ്യത്തിന്റെ മധ്യഭാഗങ്ങളിലേക്ക് പതിച്ചുവെന്നും നിസ്സാര പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇസ്രയേല്‍ പ്രതിരോധസേന പറയുന്നു.

അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിട്ടും സയണിസ്റ്റ് ഭരണകൂടത്തിന്റെ സൈനിക ഇന്റലിജന്‍സ് ഡയറക്ടറേറ്റും ടെല്‍ അവീവിലെ മൊസാദ് ആസ്ഥാനവും ഐആര്‍ജിസി ആക്രമിച്ചു’ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.


കൂടാതെ ഇസ്രയേലിന്റെ നാലാമത്തെ എഫ്-35 യുദ്ധ വിമാനവും വെടിവെച്ചിട്ടുവെന്ന് ഇറാന്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസിലാണ് നാലാമത്തെ എഫ്-35 വിമാനം വെടിവെച്ചിട്ടത്.


