

പയ്യന്നൂര്‍: സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായ ഉളിയത്ത് കടവിന് സമീപത്തെ ഗാന്ധി സ്മൃതി പാര്‍ക്കും സമീപവും ഗാന്ധി ജയന്തി ദിനത്തില്‍ ഐ എസ് ഡി വിദ്യാര്‍ഥികള്‍ ശുചീകരിച്ചു.
പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത ശു ചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍, മാനേജിംഗ് കമ്മിറ്റിയ്ക്ക് വേണ്ടി ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ, അധ്യാപകരായ പി വി ഭാസ്‌കരന്‍, മനോജ് തനൂജ, അജിത രാകേശ്, ലതിക, സ്റ്റാഫ് അംഗങ്ങളായ അബ്ദുല്‍ സലാം, തഫ്‌സീറ, രാമചന്ദ്രന്‍ എന്നിവരും വിദ്യാര്‍ഥിനീ വിദ്യാര്‍ഥികളും പങ്കെടുത്തു.
