
ലഖിംപൂര്‍ ഖേരിയിലെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. പ്രതിഷേധം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


നീതി ലഭിക്കും വരെ സമരം തുടരും. കേന്ദ്രസഹമന്ത്രി അജയ് മിശ്രയും മകനും ഗുണ്ടകളാണെന്നും രാകേഷ് ടികായത്ത് പറഞ്ഞു. അതേസമയം, നാലു കര്‍ഷകരടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരി സംഭവം റിട്ട. ഹൈക്കോടതി ജഡ്ജി അന്വേഷിക്കുമെന്നും ഇരകളായ നാലു കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷം നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എ.ഡി.ജി-ലോ ആന്‍ഡ് ഓര്‍ഡര്‍) പ്രശാന്ത് കുമാര്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
