Connect with us

NEWS

കോണ്‍ട്രാക്ട് ക്യാരേജ് വാഹന ഉടമകളുടെ നിരാഹാര സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

Published

on


തിരുവനന്തപുരം: കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍കേരളയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിവന്ന വാഹന ഉടമകളുടെ 72 മണിക്കൂര്‍ റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു. റോഡ് നികുതി ഒഴിവാക്കുക, വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുക, അനാവശ്യ ഫൈനുകള്‍ ഒഴിവാക്കുക, നിലവിലെ നിറത്തില്‍സെപ്തംബര്‍ 30 വരെ വാഹനങ്ങള്‍ സി.എഫ് ചെയ്യാന്‍ സൗകര്യമൊരുക്കുക, ജി പി എസ് ഘടിപ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുക, റോഡു നികുതി മാസ തവണകളാക്കുക,കേരള ബാങ്ക് വഴിയുള്ള പുനരധിവാസലോണിന് സിബില്‍ സ്‌കോര്‍സര്‍ക്കാര്‍ 400 ആയിനിജപ്പെടുത്തുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നുസത്യാഗ്രഹ സമരം.

സമാപനദിവസത്തെ സമരം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടനംചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, ജനറല്‍ സെക്രട്ടറി എസ് പ്രശാന്തന്‍, ട്രഷറര്‍ ഐവര്‍,ബി ഒ സി ഐ വൈസ് പ്രസിഡന്റ് റിജാസ്, രാജു ഗരുഡ, അജയന്‍ കൊല്ലം, സൂര്യബിജു തുടങ്ങിയവരാണ്സമരത്തിന്നേതൃത്വം നല്‍കിയത്.

ആവശ്യങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ സമരം തുടരുമെന്ന്അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


error: Content is protected !!