NEWS
കേരളാ ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് റാഗ്ബാഗ് 2025

കോഴിക്കോട്: കേരളാ ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിലെ അന്താരാഷ്ട്ര പെര്‍ഫോമിങ് ആര്‍ട്ട്‌സ് ഫെസ്റ്റിവല്‍ ലോകമെമ്പാടുമുള്ള കലാകാരര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അതുല്യമായ അവസരമൊരുക്കുന്നു. ഈ ഉല്‍സവം കേവലം നയനമനോഹരമായ കലാവിരുന്നു മാത്രമല്ല കലയുടേയും കരവിരുതിന്റേയും ആഗോള ഭാഷയിലൂടെ ജനങ്ങളെ ബന്ധിപ്പിക്കുന്നൊരു യാത്ര കൂടിയാണ്.


ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരുവനന്തപുരത്ത് നിര്‍മിച്ച സാംസ്‌ക്കാരിക മികവും ദൃശ്യഭംഗിയുമുള്ള ഈ വേദി സന്ദര്‍ശകര്‍ക്ക് ലോകോത്തര നിലവാരമുള്ള കലാ പ്രകടനങ്ങള്‍ ആസ്വദിക്കാനുള്ള അതുല്യമായ അവസരമാണൊരുക്കുന്നത്.

കേരളാ ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് ആധുനിക കലയ്ക്കും വൈവിധ്യമാര്‍ന്ന സാംസ്‌ക്കാരിക ചര്‍ച്ചകള്‍ക്കുമുള്ള കേന്ദ്രമാകുന്നതിനൊപ്പം കേരളത്തിന്റെ പരമ്പരാഗത കരകൗശല വിദ്യയുടെ പ്രതീകം കൂടിയായി വര്‍ത്തിക്കും.


യുഎല്‍സിസിഎസ് ആവിഷ്‌ക്കരിച്ചു വികസിപ്പിച്ച ഈ വേദി ആധുനിക അടിസ്ഥാന സൗകര്യങ്ങളും കേരളത്തിന്റെ പുരാതന കലാപാരമ്പര്യങ്ങളും ഒത്തു ചേരുന്നതാണ്. സങ്കീര്‍ണമായ കൈവേലകള്‍ മുതല്‍ ആകര്‍ഷകമായ കലാശില്പങ്ങളും പ്രകടനങ്ങളും വരെയുള്ളവ കേരളാ ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിനെ ഓരോ സന്ദര്‍ശകരുടേയും പ്രിയപ്പെട്ട ഇടമാക്കി മാറ്റും.
വിശിഷ്ടാതിഥികളും സാംസ്‌ക്കാരിക നായകരും ഈ ഉല്‍സവത്തില്‍ പങ്കെടുക്കും. കേരളാ ടൂറിസം സെക്രട്ടറി, ഡയറക്ടര്‍, ജയ ജയ്റ്റ്ലി, അനുമിത്ര ഘോഷ് ദസ്തിദാര്‍ തുടങ്ങിയവരും പങ്കെടുക്കുന്നു. അന്താരാഷ്ട്ര കലാ രൂപങ്ങളുടെ വൈവിധ്യം അവതരിപ്പിക്കുക മാത്രമല്ല, സാംസ്‌ക്കാരിക വിനിമയത്തിന്റെ ആഴങ്ങളിലേക്കു ക്ഷണിക്കുക കൂടിയാണ് ഈ ഉത്സവം ചെയ്യുന്നത്.
കലാ സ്നേഹികള്‍, വിനോദ സഞ്ചാരികള്‍, പ്രദേശ വാസികള്‍ തുടങ്ങിയവര്‍ക്കെല്ലാം കേരളാ ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് സന്ദര്‍ശിക്കാവുന്നതാണ്. അതിലൂടെ അവര്‍ക്ക് റാഗ്ബാഗ് 2025-ലെ കലാപ്രകടനങ്ങള്‍ ആഴത്തില്‍ അനുഭവിക്കാനാകും. സ്ഥിരമായി കലാ, സാംസ്‌ക്കാരിക പരിപാടികള്‍ വീക്ഷിക്കുന്നവര്‍ക്കും പുതിയ സാംസ്‌ക്കാരിക അനുഭവങ്ങള്‍ തേടുന്നവര്‍ക്കും ഇവിടം ഹൃദ്യമാകും.


