

കോഴിക്കോട്: മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും സിനിമാ തിരക്കഥാകൃത്തുമായിരുന്ന റഹീം പൂവാട്ടുപറമ്പ് (60) ഹൃദയാഘാതം മൂലം നിര്യാതനായി.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് മുന്‍ അംഗമായിരുന്നു. mീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം അംഗമായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

നിരവധി ചലച്ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവാര്‍ഡ് നൈറ്റുകളും ചലച്ചിത്ര സംബന്ധിയായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
അല്‍- അമീന്‍, കേരള ടൈംസ് പത്രങ്ങളിലാണ് പ്രവര്‍ത്തിച്ചത്. സ്വന്തമായി ഒരു സിനിമാ മാസികയും പുറത്തിറക്കിയിരുന്നു.
സ്വാതന്ത്ര്യ സമരസേനാനി ഇ മൊയ്തു മൗലവി മുഖ്യപത്രാധിപര്‍ ആയിരുന്ന ‘അല്‍ അമീന്‍’ സായാഹ്ന പത്രത്തിന്റെ റിപ്പോര്‍ട്ടറായി പതിനെട്ടാം വയസ്സില്‍ റഹിം പൂവാട്ടുപറമ്പ് പത്രപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിച്ചു. ഇരുപത് വര്‍ഷത്തോളം ‘കേരള ടൈംസ്’ പത്രത്തിന്റെ കോഴിക്കോട് ജില്ലാ ലേഖകനായും നിരവധി സിനിമാ മാസികകളുടെ എഡിറ്ററായും പത്രപ്രവര്‍ത്തന രംഗത്ത് 40 വര്‍ഷത്തെ സേവനം ചെയ്തിട്ടുള്ള റഹീം ഏകദേശം 35 വര്‍ഷം മുമ്പ് കോഴിക്കോട്ട് പ്രേംനസീറിന്റെ മകള്‍ ലൈലയുടെ വീട്ടില്‍ നസീറിനെ ഇന്റര്‍വ്യൂ ചെയ്തിട്ടുമുണ്ട്.
ലയണ്‍സ്, റോട്ടറി, വൈസ് മെന്‍സ് തുടങ്ങി നിരവധി സംഘടനകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും വേണ്ടി കേരളത്തിലെ വിവിധ ജില്ലകളിലായി അറുപതോളം താരോത്സവങ്ങള്‍ റഹിം പൂവാട്ടുപറമ്പ് സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ ലാല്‍, ബാലചന്ദ്രമേനോന്‍, സലിംകുമാര്‍, മുകേഷ്, കാവ്യാ മാധവന്‍, ഭാവന, നവ്യാ നായര്‍ തുടങ്ങി ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ ഇരുനൂറോളം പ്രശസ്തര്‍ ഈ താരോത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ഉത്തര മലബാറിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന താരോത്സവം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്.
കോഴിക്കോട് നടന്ന മലയാള സിനിമ നവതി, ആദ്യ ശബ്ദ ചിത്രം ‘ബാലന്‍’ എഴുപത്തിയഞ്ചാം വാര്‍ഷികം, ആദ്യ കളര്‍ ചിത്രം ‘കണ്ടം ബെച്ച കോട്ട്’ ഗോള്‍ഡന്‍ ജൂബിലി, പ്രേംനസീര്‍ നവതി തുടങ്ങി വിവിധ ആഘോഷങ്ങളും വൈക്കം മുഹമ്മദ് ബഷീറിന് സ്മരണാഞ്ജലി അര്‍പ്പിച്ചു നടത്തിയ
‘ഇമ്മിണി ബല്യ സുല്‍ത്താന്‍’ എന്ന പരിപാടിയും സംവിധാനം ചെയ്തത് റഹിം പൂവാട്ടുപറമ്പാണ്.

