Connect with us

NEWS

കെ എ ടി എഫ് അവകാശ സംരക്ഷണ ജാഥ സമാപിച്ചു

Published

on


തിരുവനന്തപുരം: കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ സംസ്‌കാരം പൈതൃകം മതേതരത്വം എന്ന പ്രമേയവുമായി നടത്തിയ കെ എ ടി എഫ് അവകാശ സംരക്ഷണ ജാഥ സമാപിച്ചു.

സെക്രട്ടറിയേറ്റ് നടയില്‍ നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു.

കെ എ ടി എഫ് അവകാശ സംരക്ഷണ ജാഥ മുന്നോട്ട് വെച്ച സന്ദേശത്തിന് മുന്നില്‍ പുറം തിരിഞ്ഞ് നില്‍ക്കാനാണ് തീരുമാനമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാ
പള്ളി റഷീദ് പറഞ്ഞു.

ജാഥയുടെ ലക്ഷ്യം രാജ്യത്തിന്റെ സംസ്‌കാരം, പൈതൃകം, മതേതരത്വം എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ്.

ജാഥയുടെ ഭാഗമായി ഓരോ ജില്ലയിലും പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ലീഡേഴ്‌സ് മീറ്റിന് പൊതുസമൂഹത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓരോ ജില്ലയിലും നടന്ന
സ്വീകരണ കേന്ദ്രങ്ങളില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരുടെ സാന്നിധ്യവും സഹകരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ജാഥയില്‍ കെ എ ടി എഫ് സംസ്ഥാന ഭാരവാഹികള്‍ സ്ഥിരം അംഗങ്ങളായിരുന്നു. ഓരോ ജില്ലയിലും കെ എ ടി എഫ് ജില്ലാ നേതൃത്വവും സംസ്ഥാന കൗണ്‍സിലര്‍മാരും ജാഥയെ അനുഗമിക്കുകയും ചെയ്തു.

ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ കണിയാപുരം അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്ടന്‍ ടി പി അബ്ദുല്‍ ഹഖ്, വൈസ് ക്യാപ്റ്റന്‍ എം എ ലത്തീഫ്, ഡയറക്ടര്‍ മാഹിന്‍ ബാഖവി, സ്ഥിരാംഗങ്ങളായ മന്‍സൂര്‍ മാടമ്പാട്ട്, ടി പി റഹീം, നൗഷാദ് കോപ്പിലാന്‍, നൂറുല്‍ അമീന്‍, ടി സി ലത്തീഫ് എന്നിവര്‍ക്ക് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

അബ്ദുല്‍ നാസര്‍ കണിയാപുരം, മുജീബ് ശ്രീകാര്യം, ശുഹൂദ് ബാലരാമപുരം, മുഹമ്മദ് എം, ഷൗക്കത്ത് നദ്വി, നിഷാദ്, സുലൈഖ, ത്വാഹിറ, ബുഷ്‌റ കരമന, അന്‍സാരി കാട്ടാക്കട എന്നിവര്‍ സംസാരിച്ചു.


error: Content is protected !!