ഒരേയൊരിന്ത്യ, ഒരായിരം രുചികള്‍; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ട്24 മെയ് 3 മുതല്‍ 12 വരെ

Web Desk
2 Min Read

കോഴിക്കോട്: ഇന്ത്യന്‍ ഭക്ഷ്യവൈവിധ്യങ്ങളുടെ സമൃദ്ധി ആഘോഷിക്കുന്ന രുചിയുടെ ബഹുസ്വരതകളില്‍ ഐക്യത്തിന്റെ പെരുമ ഉള്‍ക്കൊള്ളുന്ന മഹാരുചിമാമാങ്കത്തിന് കോഴിക്കോട് നഗരം ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു.

city exchange

ഈറ്റോപ്പിയ ഇവന്റേഴ്‌സും ഗ്രേറ്റര്‍ മലബാര്‍ ഇനീേഷ്യറ്റീവും ചേര്‍ന്ന് ഒരുക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ട് 24 കാലിക്കറ്റ് ട്രേഡ് സെന്ററില്‍ മെയ് 3 മുതല്‍ 12 വരെ നടക്കും.

പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം പിമാര്‍, എം എല്‍ എമാര്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക നല്ല രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യയുടെ വടക്ക് കാശ്മീര്‍ മുതല്‍ തെക്ക് കേരളം വരെ പരന്നു കിടക്കുന്ന ഇരുപത്തിയഞ്ച് പ്രധാന നഗരങ്ങളില്‍ നിന്നുള്ള പാചക കലാകാരന്മാര്‍ തയ്യാറാക്കുന്ന പരമ്പരാഗതവും നൂതനവുമായ രുചികളുടെ പ്രദര്‍ശിപ്പിക്കുന്ന വേദിയാണ് ‘ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ട് 24’.

- Advertisement -
Ad image

കേവലമൊരു ഫുഡ് ഫെസ്റ്റിവല്‍ എന്നതിനപ്പുറം വ്യത്യസ്ത സംസ്‌കാരങ്ങളെ ഒരുമിപ്പിക്കാനുള്ള ഭക്ഷണത്തിന്റെ ശക്തിയെ അടിവരയിട്ടുറപ്പിക്കാനാണ് പരിപാടിയിലൂടെ തങ്ങള്‍ ശ്രമിക്കുന്നത് എന്ന് മുഖ്യസംഘാടകരായ ‘ഈറ്റോപ്യ ഇവന്റേഴ്സിന്റെ’ ഡയറക്ടര്‍ മുഹമ്മദ് ഹനീഫ വ്യക്തമാക്കി.

കാശ്മീര്‍, ഡല്‍ഹി, ലഖ്നൗ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഭഗല്‍പൂര്‍, ഹരിദ്വാര്‍, അമൃത്സര്‍, ഭോപ്പാല്‍, ജയ്പൂര്‍, ചമ്പാരന്‍, ലക്ഷദ്വീപ്, അഹമ്മദാബാദ്, രാംപൂര്‍, അംരോഹ, അലിഗഡ്, മലേര്‍കോട്ല തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ രുചിമാന്ത്രികര്‍ പരിപാടിയുടെ ഭാഗമായി കോഴിക്കോടെത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരത്തിന്റെ ലോക ഭൂപടത്തില്‍ ഇന്ത്യയെ ഭക്ഷണത്തെ മുന്‍നിര്‍ത്തി സവിശേഷമായി അടയാളപ്പെടുത്താനും ഇന്ത്യന്‍ ഭക്ഷണ വൈവിധ്യങ്ങളുടെ തനിമ ചോരാതെയുള്ള ആസ്വാദനം സാധ്യമാക്കാനുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകരായ ജി എം ഐ പ്രസിഡന്റ് പി സി അബ്ദുല്‍ റഷീദ് പറഞ്ഞു. ഇന്ത്യയിലെ നാനാകോണിലെയും വ്യത്യസ്ത പാചക രീതികളെയും ഭക്ഷണസംസ്‌കാരങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിലൂടെ രാജ്യത്തിന്റെ മഹത്തായ ഭക്ഷണ പാരമ്പര്യത്തെ ആഘോഷിക്കാനും വ്യത്യസ്ത പ്രദേശങ്ങള്‍ തമ്മില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ കൊടുക്കല്‍ വാങ്ങലുകളെ ഉയര്‍ത്തിക്കാട്ടാനുമാണ് പരിപാടി ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യത്യസ്ത സാമൂഹിക- സാംസ്‌കാരിക പരിപാടികള്‍, സംഗീത നിശകള്‍, അക്കാദമിക- സാഹിത്യ ചര്‍ച്ചകള്‍, ഫുഡ് ഫോട്ടോഗ്രാഫി പ്രദര്‍ശനം, ലൈവ് കുക്കറി ഷോകള്‍, കുട്ടികളുടെ ഫാഷന്‍ ഷോ, ലിറ്റില്‍ ഷെഫ് ഷോ, പാചക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഷെഫുമാരെ ആദരിക്കല്‍, തത്സമയ ചിത്രകല, ഫുഡ് വാക്ക്, ഫുഡ് വ്േളാഗേര്‍സ് സമ്മിറ്റ് എന്നിവ ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ടിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

മറീന റസിഡന്‍സിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഈറ്റോപ്യ ഇവന്റേഴ്സ് ഡയറക്ടര്‍
മുഹമ്മദ് ഹനീഫ, ജി എം ഐ പ്രസിഡന്റ് പി സി റഷീദ്, ഈറ്റോപ്യ ഇവന്റേഴ്സ് ഡയറക്ടര്‍ കെ മന്‍സൂര്‍, ജി എം ഐ ജനറല്‍ സെക്രട്ടറി അക്ബര്‍ സാദിഖ്, ഈറ്റോപ്യ ഇവന്റേഴ്സ് ഡയറക്ടര്‍ ഷുക്കൂര്‍ ബത്തേരി, നസുറുള്ള വാഴക്കാട് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!