കര്‍ണാടക സംഘ ഖത്തര്‍ വാര്‍ഷികം വസന്തോത്സവ-24 സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കര്‍ണാടക സംഘ ഖത്തര്‍ 25-ാം വര്‍ഷികാം വസന്തോത്സവ 24 സംഘടിപ്പിച്ചു. അന്താരാഷ്ട്ര പ്രശസ്ത ഗായകന്‍ രഘു ദീക്ഷിത് അവതരിപ്പിച്ച സംഗീത കച്ചേരിയാണ് പരിപാടിയില്‍ ഏറ്റവും ശ്രദ്ധേയമായത്.

city exchange

പ്രശസ്ത കന്നഡ സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ രാഘവേന്ദ്ര ആച്ചാറിന്റെ സ്റ്റാന്‍ഡ്-അപ്പ് കോമഡി ഷോയും അവതരിപ്പിച്ചു.

ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, കര്‍ണാടക സംഘ ഖത്തര്‍ മുന്‍ പ്രസിഡന്റ് അര്‍വനിദ് പാട്ടീല്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

മറ്റ് അപെക്സ് സംഘടനകളുടെ പ്രസിഡന്റും കര്‍ണാടക സംഘ ഖത്തര്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ഉപദേശക സമിതി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

- Advertisement -
Ad image

സമ്മേളനത്തെ സ്വാഗതം ചെയ്ത മഹേഷ് ഗൗഡ, സംഘത്തിന്റെ വിജയത്തിന് സംഭാവന നല്‍കിയ മുന്‍ പ്രസിഡന്റുമാര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു.

സംഗീത രംഗത്തെ സംഭാവനകള്‍ മാനിച്ച് കര്‍ണാടക സംഘ ഖത്തര്‍ രഘു ദീക്ഷിതിനെ ആദരിക്കുകയും ‘കര്‍ണ്ണാടക നവ്യ സംഗീത സാമ്രാട്ട്’ പദവി നല്‍കി.

Share This Article
Leave a Comment
error: Content is protected !!