ആറ് പുതിയ സേവനങ്ങളുമായി മെട്രാഷ് 2

Web Desk
2 Min Read

ദോഹ: ഡിജിറ്റല്‍ സേവനങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ആറ് പുതിയ സര്‍വീസുകള്‍ കൂടി മെട്രാഷ് 2ല്‍ ചേര്‍ത്തു. റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷന്‍ റിവ്യൂ കമ്മിറ്റിയുടെ ചില പ്രവര്‍ത്തനങ്ങള്‍, വിസ സര്‍വീസ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് മെട്രാഷ് 2ല്‍ പുതുതായി ചേര്‍ന്നവ.

city exchange

വിസ നീട്ടാനായി മെട്രോഷ് 2ലെ വിസ സര്‍വീസസ് വിന്‍ഡോയിലെ ബിസിനസ് വിസ, ഒഫീഷ്യല്‍ വിസ, ടൂറിസ്റ്റ് വിസ ഭാഗങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഏതാനും തരത്തിലുള്ള വിസ ദീര്‍ഘിപ്പിക്കാന്‍ ഇതുവഴി സാധിക്കും. അപേക്ഷകന്‍ തന്റെ കാര്യങ്ങള്‍ വിശദീകരിക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും വേണം. ആപ്ലിക്കേഷന്‍ ഇലക്ട്രോണിക്കായാണ് വിലയിരുത്തുക.

വിസയുള്ളവര്‍ തൊഴിലുടമയെ മാറ്റുന്നതിനുള്ള സേവനം ആക്‌സസ് ചെയ്യാനും പൂര്‍ത്തിയാക്കാനും മെട്രാഷ് 2 ഇപ്പോള്‍ അനുവദിക്കുന്നുണ്ട്. നിലവിലുള്ള തൊഴിലുടമ മാറ്റത്തിന് എന്‍ ഒ സി നല്കിയാല്‍ തൊഴില്‍ വിസയില്‍ രാജ്യത്തിനകത്തുള്ള പ്രവാസിക്ക് ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ഈ സേവനം അനുവദിക്കും.

- Advertisement -
Ad image

മെട്രാഷ് 2ലെ റെസിഡന്‍സി സര്‍വീസസ് വിന്‍ഡോ വഴി കുടുംബത്തിന്റെ സ്‌പോണ്‍സറെ മാറ്റാനും സാധിക്കും. ഫാമിലി സ്‌പോണ്‍സര്‍ഷിപ്പിലുള്ള പ്രവാസികള്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റൊരു കുടുംബത്തിലേക്ക് മാറ്റുന്നതിന് ഈ സേവനം പ്രയോജനപ്പെടുത്താനാവും. പുതിയ ഹോസ്റ്റ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുകയും ആവശ്യമായ രേഖകള്‍ അറ്റാച്ച് ചെയ്യുകയും വേണം. അപേക്ഷ ഇലക്ട്രോണിക്കായി റിവ്യൂ കമ്മിറ്റിക്ക് റഫര്‍ ചെയ്യും.

ഫാമിലി വിസിറ്റ് വിസയില്‍ രാജ്യത്തിനകത്തുള്ള അമ്മ ഒരു കുട്ടിക്ക് ജന്മം നല്കിയാല്‍ നവജാത ശിശുവിനുള്ള വിസ സേവനം ഫാമിലി വിസിറ്റ് വിസ ഉടമകള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. വ്യവസ്ഥകള്‍ പാലിച്ചാല്‍ നവജാത ശിശുവിന് അമ്മയ്ക്ക് നല്കുന്ന അതേ തരത്തിലുള്ള ഫാമിലി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

മെട്രാഷ് 2ലെ പൊതുസേവന വിന്‍ഡോ വഴി വാണിജ്യ സ്ഥാപന റജിസ്‌ട്രേഷന്‍ സേവനം പൂര്‍ത്തിയാക്കാനാവും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്ക് സ്ഥാപന റജിസ്‌ട്രേഷനായി (കംപ്യൂട്ടര്‍ കാര്‍ഡ്) അപേക്ഷിക്കാന്‍ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ സേവനം അനുവദിക്കുന്നു.

വ്യക്തിഗത തൊഴില്‍ ദാതാവിനും സമാന പദവിയിലുള്ളവര്‍ക്കും (ഫാമുകള്‍, മത്സ്യബന്ധന ബോട്ടുകള്‍) മാറ്റുന്നതിനുള്ള സേവനവും മെട്രാഷ് 2ലുണ്ട്. റസിഡന്‍സി സര്‍വീസസ് വിന്‍ഡോ എംപ്ലോയര്‍ ചേഞ്ച് സേവനം ആക്‌സസ് ചെയ്ത് മാറ്റം നിര്‍വഹിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!