സിറാജുല്‍ഹുദ കോഗ്നിസിയം കാമ്പസ് ഫെസ്റ്റിന് സമാപനം; ടീം കുറ്റ്യാടി ജേതാക്കള്‍

Web Desk
1 Min Read

കുറ്റ്യാടി: സിറാജുല്‍ഹുദാ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാര്‍ഥി സംഘടന ‘ഹിദ’ സംഘടിപ്പിച്ച കോഗ്നിസിയം ഇന്റര്‍ കാമ്പസ് ഫെസ്റ്റിന് സമാപ്തി. ആറ് കാമ്പസുകളില്‍ നിന്നായി അഞ്ഞൂറില്‍പരം വിദ്യാര്‍ഥികള്‍ 170ല്‍പരം മത്സരങ്ങളിലായി മാറ്റുരച്ച കലാപരിപാടിയില്‍ ടീം കുറ്റ്യാടിക്ക് ഹാട്രിക്ക് വിജയം.

city exchange

നാദാപുരം, എസ് മുക്ക് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഐക്കണ്‍ ഓഫ് ഫെസ്റ്റ് അവാര്‍ഡിന് ഹസീബ് പുത്തനത്താണി അര്‍ഹനായി. സമാപന വേദി സി കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. നിസാമുദ്ദീന്‍ ബുഖാരി നീലഗിരി, മുഹിയുദ്ദീന്‍ ബുഖാരി ചേരൂര്‍, സയ്യിദ് സൈനുല്‍ ആബിദ് സുറൈജി പൂകോട്ടൂര്‍, ഫിര്‍ദൗസ് സുറൈജി കടവത്തൂര്‍, ഉവൈസ് ബുഖാരി വാവൂര്‍ എന്നിവര്‍ സംസാരിച്ചു. നുഅ്മാന്‍ തലപ്പുഴ സ്വാഗതവും കെ അബ്ദുല്ല നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!