ഡെക്കാന്‍ ക്രോണിക്കിള്‍ ഫോട്ടോഗ്രാഫര്‍ വിനോദ് കരിമാട്ട് അന്തരിച്ചു

Web Desk
0 Min Read

കൊച്ചി:

city exchange

ഇടപ്പള്ളി ആശാരിപറമ്പ് കരിമാട്ട് വീട്ടില്‍ വിനോദ് കുമാര്‍ (വിനോദ് കരിമാട്ട്- 44) അന്തരിച്ചു. പരേതരായ സുബ്രമണ്യന്‍ ആചാരി- വിജയമ്മ ദമ്പതികളുടെ മകനാണ്.

ഡെക്കാന്‍ ക്രോണിക്കിള്‍ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. ബാംഗ്ലൂര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു തുടക്കം. തൃക്കാക്കര ഭാരത മാതാ കോളേജ് യൂണിയന്‍ ചെയര്‍മാനും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമായിരുന്നു. വിവിധ മാധ്യമ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മീഡിയ ക്രിക്കറ്റ് ലീഗിന് തുടക്കം കുറിച്ചവരില്‍ ഒരാളായിരുന്നു.

- Advertisement -
Ad image

സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് ഇടപ്പള്ളി ശ്മശാനത്തില്‍. ഭാര്യ: സൗമ്യ. മക്കള്‍: ഗായത്രി, കാര്‍ത്തികേയന്‍.

Share This Article
Leave a Comment
error: Content is protected !!