

കണ്ണൂര്‍: മൂര്‍ച്ചയേറിയ എഴുത്തും അഗ്നി നിറച്ച അക്ഷരങ്ങളും കൊണ്ട് ജീവിച്ച മഹാനായിരുന്നു റഹീം മേച്ചേരിയെന്ന് മുസ്ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എം എല്‍ എ പറഞ്ഞു. ഹരിതം ചരിത്ര പഠന കേന്ദ്രം സംഘടിപ്പിച്ച- റഹീം മേച്ചേരി അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മേച്ചേരിയുടെ എഴുത്തും കരുത്തുറ്റ ഭാഷയും വിട്ടു പിരിഞ്ഞ് രണ്ട് പതിറ്റാണ്ട് കഴിഞ്ഞും ഇന്നും ഹൃദയത്തില്‍ നിലനില്‍ക്കുന്നത് അദ്ദേഹത്തെ പോലുള്ള രചനാത്മകരമായ വ്യക്തികള്‍ അപൂര്‍വ്വമായത് കൊണ്ടണെന്നും നജീബ് കാന്തപുരം പറഞ്ഞു.

ചെയര്‍മാന്‍ റഹ്മാന്‍ തായലങ്ങാടിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സെക്രട്ടരിയേറ്റംഗവും ചരിത്ര ഗ്രന്ഥകര്‍ത്താവുമായ എം സി വടകര, ചന്ദ്രിക മുന്‍ റസിഡന്റ് എഡിറ്റര്‍ മുഹമ്മദ് കോയ നടക്കാവ്, സുപ്രഭാതം മുന്‍ മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍, കേരള ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ടി വി ബാലന്‍, സി എച്ച് ചെയര്‍ മുന്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി, ഖത്തര്‍ കെ എം സി സി മുന്‍ പ്രസിഡന്റ് എസ് എ എം ബഷീര്‍, ചന്ദ്രിക മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഒ ഉസ്മാന്‍, മുഹമ്മദ് മുണ്ടേരി, ഇസ്ഹാഖലി കല്ലിക്കണ്ടി, മാധ്യമ പ്രവര്‍ത്തകന്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ സി കെ പി റഹീസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഒ കെ സമദ് നന്ദിയും പറഞ്ഞു.
