‘തങ്ങളും മൗലവിയും’ സെമിനാര്‍ ശനിയാഴ്ച വൈകിട്ട് കോഴിക്കോട്

Web Desk
1 Min Read

കോഴിക്കോട്: മുസ്ലിം നേതൃനിരയിലെ മണ്‍മറഞ്ഞ നേതാക്കളുടെ അപൂര്‍വ്വ സൗഹൃദങ്ങളുടെ ചരിത്ര കഥകള്‍ പറയുന്ന ‘തങ്ങളും മൗലവിയും’ സെമിനാര്‍ ആഗസ്റ്റ് 24ന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ കോഴിക്കോട് ചെറൂട്ടി റോഡിലെ എം എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.

city exchange

ചടങ്ങില്‍ പ്രൊഫ. എന്‍ വി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
പി കെ ഫിറോസ്, ടി പി അഷ്റഫ് അലി, അഹമ്മദ് സാജു, പി കെ നവാസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

വ്യത്യസ്ത മുസ്ലിം സംഘടനകളുടെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ തന്നെ സംഘടനാ അതിരുകള്‍ തടസ്സമാകാതെ സമുദായിക രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കാന്‍ സൗഹൃദത്തിന്റെ പുതിയ മാതൃകകള്‍ തീര്‍ത്ത നാല് മഹദ് വ്യക്തികളെ പരിചയപ്പെടുത്തുകയാണ് ഈ പരിപാടിയിലൂടെ. മുസ്ലിം ലീഗ് നേതാക്കളായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, കെ എം മൗലവി, പി എം എസ് എ പൂക്കോയ തങ്ങള്‍, എന്‍ വി അബ്ദുസ്സലാം മൗലവി എന്നിവരെ പരിചയപ്പെടുത്തി യഥാക്രമം പി എ റഷീദ്, സി പി സൈദലവി, ഷരീഫ് സാഗര്‍, സുഫ്യാന്‍ അബ്ദുസ്സലാം വിഷയങ്ങള്‍ അവതരിപ്പിക്കും.

സാമുദായിക സൗഹൃദങ്ങള്‍ക്ക് തുടര്‍ച്ചകളുണ്ടാകണം എന്ന വിഷയത്തില്‍ ജംഷീറലി ഹുദവിയും പ്രഭാഷണം നടത്തമെന്നും ഇസ്സത് ഭാരവാഹികളായ മുഹമ്മദ് അമീര്‍, ഷുക്കൂര്‍ സ്വലാഹി, എന്‍ വി അബ്ദുസ്സലാം ശാക്കിര്‍ എന്നിവര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!