ബി ജെ പിയുടെ അമ്മാവനാണ് ഉവൈസിയെന്ന് ടികായത്ത്

Web Desk
1 Min Read

ന്യൂഡല്‍ഹി: എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബി ജെ പിയും ഒരു ടീമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി കര്‍ഷകര്‍ നിരീക്ഷിക്കുന്നുണ്ടെന്നും ടികായത്ത് പറഞ്ഞു.

city exchange

ഉവൈസിയ്ക്ക് രണ്ട് മുഖങ്ങളുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ തന്ത്രങ്ങള്‍ മനസിലാകുന്നുണ്ടെന്നും പറഞ്ഞ ടികായത്ത് തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ ഗൂഢാലോചന നടത്തുമെന്നും ചൂണ്ടിക്കാട്ടി. 

അസദുദ്ദീന്‍ ഉവൈസി ബി ജെ പിയുടെ ‘അമ്മാവനാ’ണ്. ബി ജെ പിയുടെ അനുഗ്രഹാശിസ്സുകളുമായാണ് നിരവധി എ ഐ എം ഐ എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.  

ഉവൈസി വേണമെങ്കില്‍ ബി ജെ പിയ്ക്കാരെ കുറ്റം പറയുമെങ്കിലും അവര്‍ക്കെതിരെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല.  ബി ജെ പിയ്ക്ക് എ ഐ എം ഐ എം സഹായം ലഭിക്കുന്നുണ്ടെന്നും ടികായത്ത് കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!