
കൊച്ചി: കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്‍സി (സി എം എ) വിജയകരമായി പൂര്‍ത്തിയാക്കിയ 85 പുതിയ പ്രൊഫഷണലുകള്‍ക്ക് കോണ്‍വൊക്കേഷന്‍ ചടങ്ങ് കൊച്ചിയില്‍ നടന്നു.

പരിപാടിയില്‍ ബിരുദധാരികളുടെ കഠിനാധ്വാനവും പരിശ്രമവും അംഗീകരിക്കപ്പെട്ടതോടൊപ്പം അവരുടെ മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും നിര്‍ണായക പിന്തുണയും പ്രത്യേകം ആദരിച്ചു.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജെ പൂവാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഐ സി എം എ ഐ കൊച്ചി ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ രഞ്ജിനി ആര്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് പി മാത്യു, ശങ്കര്‍ പി പണിക്കര്‍, പ്രവീണ്‍ കുമാര്‍, സിജു പി കെ, മിനുശ്രി എസ് എന്നിവര്‍ പ്രസംഗിച്ചു.

